cashew
കശുഅണ്ടി തൊഴിലാളികൾക്കുള്ള ഗ്രാറ്റിവിറ്റി വിതരണം കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ രോഗികളായ തൊഴിലാളികളുടെ വീട്ടിലെത്തി കൈമാറുന്നു

കൊല്ലം: എഴുകോൺ, മുഖത്തല, നെടുവത്തൂർ, കല്ലമ്പലം എന്നിവിടങ്ങളിലെ കശുഅണ്ടി ഫാക്ടറികൾ കാഷ്യൂ കോർപ്പറേഷൻ ഏറ്റെടുത്ത് നടത്തിയ സമയത്ത് തൊഴിലാളികൾക്ക് നൽകാനുള്ള ഗ്രാറ്റിവിറ്റിയുടെ വിതരണ ഉദ്ഘാടനം എഴുകോൺ ഫാക്ടറിയിലെ കിടപ്പ് രോഗികളായ ആനന്ദവല്ലി, പ്രസാദൻപിള്ള എന്നിവർക്ക് നൽകി ചെയർമാൻ എസ്. ജയമോഹൻ നിർവഹിച്ചു.

ഭവനങ്ങളിലെത്തിയാണ് ചെക്ക് കൈമാറിയത്. 1600ഓളം പേർക്കാണ് ഗ്രാറ്റിവിറ്റി നൽകുക.
18 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഗ്രാറ്റിവിറ്റി ലഭിക്കുന്നത്. പലരും മരണപ്പെട്ടു. ഇവരുടെ ആശ്രിതർക്ക് ഗ്രാറ്റിവിറ്റി തുക കൈമാറും.