rock

പാറക്കെട്ടുകൾക്കിടയിൽ പണിതുയർത്തി വെള്ളച്ചായം തേച്ച് മോടി പിടിപ്പിച്ച മനോഹരമായ വീടുകൾക്ക മുകളിലേക്ക് ഒരു പടുകൂറ്റൻ കരിങ്കല്ല് വീണു കിടക്കുന്നോ? സ്‌പെയിനിലെ കാഡിസ് പ്രവിശ്യയിൽ സെറ്റനിൽ ഡി ലാസ് ബോഡിഗസ് എന്ന ഗ്രാമത്തിന്റെ ദൂരക്കാഴ്ച ആരുടെ മനസിലും ഈ ചോദ്യമുയർത്തും. പർവത ഗ്രാമമായ ഇവിടത്തെ ജനത മലകളെ നശിപ്പിക്കാതെ ഗുഹകളിൽ താമസിക്കാൻ തീരുമാനിച്ചതിന്റെ ഫലമാണ് ഇത്തരം വീടുകൾ. വെള്ളപൂശിയ അനേകം വീടുകൾക്ക് മേൽക്കൂരയില്ല. പകരം വലിയ ഒരു പാറയുടെ അടിയിലാണ് ഇവയൊക്കെ നിർമ്മിച്ചിരിക്കുന്നത്.നൂറ്റാണ്ടുകൾക്കു മുമ്പ് മൂർ ജനതയിലെ ഒരു വിഭാഗം ഇവിടെ വാസമുറപ്പിച്ചു. വിശാലമായ ഗുഹകളെ താമസത്തിന് അനുയോജ്യമാകും വിധം മാറ്റിയെടുക്കുകയായിരുന്നു. കരിങ്കൽ കെട്ടുകളിൽ നിന്ന് പുറത്തേക്കു തള്ളിനിക്കുന്ന വീടുകളാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത. മേൽക്കുര പണിയാതെ ഗുഹയ്ക്കുള്ളിലാണ് ഇവിടുത്തെ വീടുകളിലധികവും പണിതിരിക്കുന്നത്.