rose

പലതരം റോസാപ്പൂക്കൾ കണ്ടിട്ടുണ്ട്‌. ചുവപ്പും ഇളം റോസും വെള്ളയും ഓറഞ്ചും മഞ്ഞയും എന്നിങ്ങനെ വിവിധ നിറത്തിലുള്ള റോസപ്പൂക്കൾ. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് കറുത്ത റോസാപ്പൂക്കൾ. വളരെ വിരളമായി മാത്രമേ ഇവയെ കാണാൻ കഴിയൂ. തുർക്കിയിലെ ഉൾനാടൻ ഗ്രാമമായ ഹൽഫേതിയാണ് കറുത്ത റോസാപ്പൂക്കളുടെ സ്വദേശം. ലോകത്തിന്റെ ഒരു ഭാഗത്തും ഇവയെ കാണാനാകില്ല എന്നതാണ് ഇവയുടെ പ്രത്യേകത. വേനലിൽ മാത്രം പൂക്കുന്ന ഇവയ്ക്ക് ഇരുണ്ട കറുപ്പു നിറമാണുള്ളത്. ഈ പ്രദേശത്തെ മണ്ണിന്റെ പ്രത്യേകതയും യൂഫ്രട്ടീസ് നദിയിലെ ഭൂഗർഭ ജലവും എക്കലുമാണ് ഇവയ്ക്ക് കറുത്ത നിറം പ്രദാനം ചെയ്യുന്നത്. ഇവയുടെ പൂമൊട്ടുകൾക്കുപോലും ഇരുണ്ട ചുവപ്പു നിറമാണ്. വിരിയുമ്പോൾ ഇതളുകൾ ഇരുണ്ട കറുപ്പു നിറമാകുന്നു. പക്ഷെ പറഞ്ഞിട്ടെന്ത് കാര്യം,ഇവിടത്തെ ഗ്രാമവാസികൾ ഇവയെ കാണുന്നത് ദുരൂഹതയുടെയും മരണത്തിന്റെയും അശുഭ വാർത്തകളുടെയും പ്രതീകമായിട്ടാണ്.