photo
കിസാൻ സഭ ഉത്പാദിപ്പിച്ച നാടൻ പൊടിയരിയുടെ വിതരണോദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ ജെ. ജയകൃഷ്ണപിള്ള് ആദ്യകിറ്റ് നൽകി നിർവഹിക്കുന്നു

കരുനാഗപ്പള്ളി: അഖിലേന്ത്യാ കിസാൻസഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകരിൽ നിന്ന് സംഭരിച്ച വിഷരഹിത നെല്ലിൽ നിന്നുള്ള നാടൻ പൊടിയരിയുടെ വിതരണോദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു.

കിസാൻ സഭ മണ്ഡലം പ്രസിഡന്റ് എ. നാസർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജെ. ജയകൃഷ്ണപിള്ളയ്ക്ക് ആദ്യ പൊടിയരിക്കിറ്റ് നൽകി. കിസാൻ സഭ മണ്ഡലം നേതാക്കളായ പോണാൽ നന്ദകുമാർ, ബി. ശ്രീകുമാർ, എം.എ. റഷീദ്, എസ്. നാസർ, എസ്. വിജയൻ, പാടശേഖര സമിതി സെക്രട്ടറി ലതിക സച്ചിതാനന്ദൻ, അഡ്വ. വിപിൻ എന്നിവർ പങ്കെടുത്തു.