കരുനാഗപ്പള്ളി: ഇടതു സർക്കാരിനെതിരായ സേവ് കേരള - സ്പീക്ക് അപ്പ് കാമ്പയിന്റെ ഭാഗമായി കോൺഗ്രസ് കുലശേഖരപുരം മണ്ഡലം ഒന്നാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സത്യാഹ്രഹം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കൊല്ലം ഡി.സി.സി ജനറൽ സെക്രട്ടറിയും ദേശീയ മത്സ്യത്തൊഴിലാളി കോൺഗ്രസ് നാഷണൽ സെക്രട്ടറിയുമായ ജി. ലീലാകൃഷ്ണൻ നിർവഹിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സമരം നടത്തിയത്.