roa
കൊല്ലം-തിരുമംഗലം ദേശിയ പാതയിലെ പ്ലാച്ചേരിയിൽ പതയോരം ഇടിഞ്ഞ് കൊക്കയിലേക്ക് പോയ സ്ഥലത്ത് മണ്ണ് ഇറക്കി അപകടം ഒഴുവാക്കൻ ശ്രമിക്കുന്നു..

പുനലൂർ: കൊല്ലം-തിരുമംഗലം ദേശിയ പാതയിൽ മൺ ഭിത്തി തകർന്ന് അപകടക്കെണിയായി മാറിയ പ്ലാച്ചേരിയിലെ പാതയോരത്ത് മണ്ണിട്ട് അപകടം ഒഴിവാക്കാൻ ശ്രമിക്കുന്നത് കൂടുതൽ ആശങ്കയ്ക്ക് കാരണമാകുന്നു. അഞ്ച് വർഷം മുമ്പ് പെയ്ത കനത്ത മഴയിൽ പാതയോരത്ത് സ്ഥാപിച്ചിരുന്ന ക്രാഷ്ബാരിയർ ഉൾപ്പടെ ഇടിഞ്ഞു പോയ ഇവിടെ കൂറ്റൻ പാർശ്വഭിത്തി നിർമ്മിക്കേണ്ടതിന് പകരമാണ് മണ്ണിട്ട് ഉയർത്തുന്നത്. ദേശിയ പാതയോരത്ത് നിന്നും കൂറ്റൻ കൊക്കയിലേക്കാണ് റോഡിൻെറ വശം ഇടിഞ്ഞ് പോയത്. പിന്നീട് ഇവിടെ മൺചാക്ക് അടുക്കി ഉയർത്തിയ ശേഷം പാതയോരത്ത്ടാർ ബീപ്പകൾ നിരത്തി വച്ചായിരുന്നു അപകടം ഒഴിവാക്കിയിരുന്നത്.എന്നാൽ മഴയത്ത് മൺ ചാക്ക് ഒലിച്ച് പോകുകയും ടാർ ബീപ്പകൾ വാഹനങ്ങൾ ഇടിച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു. ഇത് കാരണം കാൽ നടയാത്രക്കാരും വാഹനയാത്രക്കാരും ഭീതിയോടെയാണ് ഇത് വഴി കടന്ന് പോകുന്നത്.

പാർശ്വഭിത്തി നിർമ്മിക്കാൻ അധികൃതർ തയ്യാറാകുന്നില്ല

ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് അയൽ സംസ്ഥാനങ്ങളിൽ നിന്നും ചരക്കു ലോറികൾ ഉൾപ്പടെ ദിവസവും നൂറ് കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്ന് പൊയ്ക്കോണ്ടിരുന്നത്. ദേശിയ പാതയിലെ പുനലൂർ മുതൽ കോട്ടവാസൽ വരെയുളള റോഡ് നവീകരിച്ച് മോടി പിടിപ്പിക്കുന്ന ജോലികൾ അന്തിമ ഘട്ടത്തിലായിട്ടും തകർന്ന് പോയ പാതയോരത്ത് പാർശ്വഭിത്തി നിർമ്മിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. പാതയോരത്ത് പുതിയ പാർശ്വഭിത്തി നിർമ്മിക്കാത്തത് യാത്രക്കാർക്ക് ഭീക്ഷണിയായി മാറുന്നുവെന്ന് കേരളകൗമുദി നിരവധി തവണ വാർത്ത നൽകി. എന്നാൽ തകർന്ന പാതയോരത്ത് പുതിയ പാർശ്വഭിത്തി പണിയാതെ രണ്ട് ദിവസമായി ഇവിടെ മണ്ണിറക്കി അപകടങ്ങൾ ഒഴിവാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.

പാതയോരത്ത് പാർശ്വഭിത്തി നിർമ്മിക്കാൻ പുതിയ എസ്റ്റിമേറ്റ് എടുക്കണം. താത്ക്കാലികമായി അപകടം ഒഴിവാക്കാനാണ് പാതയോരത്ത് മണ്ണിറക്കി ഇടുന്നത്. മണ്ണിൻെറ മുകൾ ഭാഗത്ത് അപകട സൂചന ബോർഡുകൾ സ്ഥാപിക്കും.

റോഷ്

ദേശിയ പാത വിഭാഗം അസി.എക്സിക്യൂട്ടീവ് എൻജിനീയർ