കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സേവ് കേരളാ സ്പീക്ക് അപ് ക്യാമ്പയിന്റെ ഭാഗമായി മണക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടത്തി. യു.ഡി.എഫ് ചെയർമാൻ ബേബിസൺ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജീവ് പാലത്തറ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജ്മോഹൻ, പി.പി. അശോക് കുമാർ, അഫ്സൽ ബാദുഷ, ഷാൻ വടക്കേവിള, സജി മണക്കാട്, നജിം മുള്ളുവിള, അൻസർ പള്ളിമുക്ക് തുടങ്ങിയവർ സംസാരിച്ചു.