ചാത്തന്നൂർ: എസ്.എൻ.ഡി,.പി യോഗം ആദിച്ചനല്ലൂർ ശാഖയുടെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ ഭാഗമായി ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു. യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ വി. പ്രശാന്ത്, പി.എൻ. മുരളീധരൻ, കെ. ശ്രീകുമാർ,ജി. മധുസൂദനൻ, സുഗതൻ തുടങ്ങിയവർ സംസാരിച്ചു.