പുനലൂർ: ആര്യങ്കാവ് ഗ്രാമ പഞ്ചായത്ത് അംഗവും നെടുംമ്പാറ സ്വദേശിയുമായ 36കാരന് കൊവിഡ് സ്ഥിരീകരിച്ചു. അയാളെ കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സ കേന്ദ്രമായ വിളക്കുടി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക് മാറ്റി.അതോടെ കഴുതുരുട്ടിയിൽ പ്രവർത്തിച്ചു വരുന്ന പഞ്ചായത്ത് ഓഫീസും സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രവും ഫയർ ഫോഴ്സ് എത്തി ശുചീകരിച്ച് അണു വിമുക്തമാക്കിയ ശേഷം താത്ക്കാലികമായി അടച്ചു. സമ്പകർക്കം മൂലമാകാം രോഗം പകർന്നതെന്ന് സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ആര്യങ്കാവ് പഞ്ചായത്തിൽ ആദ്യമായാണ് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.