muhammed-ishmail-75

കു​ണ്ട​റ: മകൻ ഓടിച്ച ഓ​ട്ടോ​റി​ക്ഷ​യിൽ കാ​റി​ടി​ച്ച് പിതാവ് മ​രി​ച്ചു. മകന് ഗുരുതരമായി പരിക്കേറ്റു. മാ​മ്മൂ​ട് തോ​ട്ടു​ങ്ക​ര വെൽ​ഫ​യർ സ്​കൂ​ളി​ന് ​സ​മീ​പം പ​ണ​യിൽ വീ​ട്ടിൽ മു​ഹ​മ്മ​ദ് ഇ​സ്‌​മൈലാണ് (75) മ​രി​ച്ച​ത്. മ​കൻ ജ​മാ​ലു​ദ്ദീനെ (56) ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽ പ്രവേശിപ്പിച്ചു.

ച​ന്ദ​ന​ത്തോ​പ്പ് പെ​ട്രോൾ പ​മ്പി​ന് ​സ​മീ​പം ഞാ​യ​റാ​ഴ്​ച ഉ​ച്ച​യ്​ക്ക് രണ്ടോടെയായിരുന്നു അ​പ​ക​ടം. ഓ​ട്ടോറി​ക്ഷാ ഡ്രൈഡ​വ​റായിരുന്ന ജ​മാ​ലു​ദ്ദീൻ വാ​പ്പ​യെ കൂ​ട്ടി സാ​ധ​ന​ങ്ങൾ വാ​ങ്ങാ​നാ​യി ച​ന്ദ​ന​ത്തോ​പ്പി​ലേ​ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തിൽ ഇസ്മൈൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. ഐ​ഷാ​ബീ​വി​യാ​ണ് മു​ഹ​മ്മ​ദ് ഇ​സ്‌​മൈ​ലി​ന്റെ ഭാ​ര്യ. മ​റ്റു​മ​ക്കൾ: ഇ​ബ്രാ​ഹിം​കു​ട്ടി, സൗ​ദാ​ബീ​വി, ന​സീ​റാ​ബി​വി, ഷാ​ജ​ഹാൻ, ന​സീ​മ. മ​രു​മ​ക്കൾ: ഷാ​ലി​ഹാ​ബീ​വി, സുൽ​ബ​ത്ത്, ഷാ​ഹുൽ ഹ​മീ​ദ്, പ​രേ​ത​നാ​യ അ​ബ്ദുൾ റ​ഹിം, മോ​മി​ന, ഫ​സ​ലു​ദ്ദീൻ.