m
ചിതറ ഓയിൽ പാം എസ്റ്റേറ്റിൽ നിന്നും പിയടച്ചെടുത്ത വാറ്റുപകരങ്ങളുമായി റെയ്‌ഡ്‌ നടത്തിയ ഉദ്യോഗസ്ഥർ

കടയ്ക്കൽ : ചിതറ ഓയിൽ പാം എസ്റ്റേറ്റിൽ കടയ്ക്കൽ പൊലീസും ചടയമംഗലം എക്സൈസും ചേർന്ന് നടത്തിയ തിരച്ചിൽ 225 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ഓണവിപണി ലക്ഷ്യമിട്ട് നടത്തിയ വൻ വാറ്റ് ശേഖരണമാണ് കടയ്ക്കൽ പൊലീസും ചടയമംഗലം എക്സൈസും പിടിച്ചെടുത്തു നശിപ്പിച്ചത്. കൊല്ലം ജില്ലയിലെ കിഴക്കൻ മലയോര മേഖലയായ ചിതറ, മടത്തറ എന്നീ സ്ഥലങ്ങളിൽ വ്യാപകമായ രീതിയിൽ വ്യാജവാറ്റ് നടക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ എസ്.പി യുടെയും ,കൊല്ലം എസ്‌സിസ് കമ്മീഷണറുടെയും നിർദ്ദേശ പ്രകാരം കടയ്ക്കൽ സി.ഐ രാജേഷ് , ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ അജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്‌ഡ്‌ നടന്നത്. മദ്യവും മയക്കുമരുന്നും ഓയിൽ പാം എസ്റ്റേറ്റിന് ഉള്ളിൽ വച്ചാണ് കൈമാറ്റം ചെയുന്നത് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്‌ഡ്‌ നടന്നത്. കടയ്ക്കൽ എസ്.ഐ സജു ,രജീഷ് ,അരവിന്ദൻ,ഇർഷാദ് ,മധു, നിഷാദ്‌,ജ്യോതി എക്‌സൈസ് പ്രിവന്റീവ് ഓഫീസർ സുനിൽകുമാർ,സിവിൽ എക്‌സൈസ് ഓഫീസർ അരുൺ, വിജയൻ, മുബീൻ,റിനി എന്നിവരാണ് റെയ്‌ഡിൽ പങ്കെടുത്തത്. വരും ദിവസങ്ങളിലും ഈ സ്ഥലങ്ങളിൽ പരിശോധന തുടരുമെന്ന് സംഘം അറിയിച്ചു.