jayalal-m-la
ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് കോട്ടവാതുക്കൽ വാർഡിലെ അങ്കണവാടിക്കായി പുതുതായി നിർമ്മിച്ച കെട്ടിടം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ കോട്ടവാതുക്കൽ വാർഡിലെ അങ്കണവാടിക്ക് പുതുതായി നിർമ്മിച്ച കെട്ടിടം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർമ്മല വർഗീസ് അദ്ധ്യക്ഷത വഹിച്ചു.

ഒൻപത് ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തിയായ അങ്കണവാടിയിൽ ശിശു സൗഹാർദ്ദ അന്തരീക്ഷത്തോടൊപ്പം വാട്ടർ പ്യൂരിഫയർ, മേശകൾ, കസേരകൾ, കളിക്കോപ്പുകൾ, ലൈബ്രറി എന്നിവയും ഒരുക്കിയിട്ടുണ്ട്. 35 വർഷത്തെ സേവനം പൂർത്തിയാക്കിയ സുലേഖാ ബീവി, ഗീത എന്നീ അങ്കണവാടി ജീവനക്കാരെ ചടങ്ങിൽ ആദരിച്ചു. ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നതവിജയം നേടിയ കോട്ടവാതുക്കൽ വാർഡിലെ വിദ്യാർത്ഥികൾക്ക് ഉപഹാരം വിതരണം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ. ഷറഫുദ്ദീൻ, ബ്ലോക്ക് പഞ്ചായത്തംഗം ഡി. ഗിരികുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ എ. നജീം, വി. സണ്ണി, ജി. കൃഷ്ണകുമാർ, കെ. ഇന്ദിര, അംബികാ ശശി, ഒ. മഹേശ്വരി, സെക്രട്ടറി വിനോദ് കുമാർ, അസി. സെക്രട്ടറി സജി തോമസ്, ഇത്തിക്കര ഐ.സി.ഡി.എസ് ചൈൽഡ് ഡെവലപ്പ്മെന്റ് പ്രോജക്ട് ഓഫീസർ രഞ്ജിനി, സൂപ്പർവൈസർ ധനലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.