കൊല്ലം: എസ്.എൻ.ഡി.പി യോഗം കന്നിമേൽ തെക്ക് 3187-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനത്തിനായി ടി.വി വാങ്ങിനൽകി. ചെറുകര കിഴക്കതിൽ സന്തോഷിന്റെ മക്കൾക്കാണ് ടി.വി നൽകിയത്. കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.കോം ഫിനാൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കാവ്യ പ്രദീപിനെ അനുമോദിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ വിജയിച്ച ശാഖയിലെ എല്ലാ കുട്ടികൾക്കുള്ള ധനസഹായം വിതരണം ചെയ്തു. കൂടാതെ ശാഖാ പരിധിയിലെ കുടുംബങ്ങൾക്കുള്ള സൗജന്യ മാസ്ക് വിതരണവും നടന്നു. മേഖലാ കൺവീനർ ജി.ഡി. രാകേഷ്, ശാഖാ പ്രസിഡന്റ് ആർ. രാജേഷ്, സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ നേത്യത്വം നൽകി.