ചാത്തന്നൂർ: അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലേയ്ക്ക് പി.പി.ഇ കിറ്റുകൾ കൈമാറി. ട്രസ്റ്റ് ചെയർമാൻ വി.എസ്. സന്തോഷ് കുമാറിൽ നിന്ന് പാരിപ്പള്ളി എസ്.എച്ച്.ഒ രൂപേഷ് രാജ് കിറ്റുകൾ ഏറ്റുവാങ്ങി. എസ്.ഐ നൗഫൽ, ട്രസ്റ്റ് പ്രസിഡന്റ് സുധാകരകുറുപ്പ്, സെക്രട്ടറി ഗിരീഷ് കുമാർ, കോ ഓർഡിനേറ്റർ വേണു സി. കിഴക്കനേല തുടങ്ങിയവർ പങ്കെടുത്തു.
ലോക്ക്ഡൗൺ കാലത്തും ട്രസ്റ്റിന്റെ നേതൃത്വത്തിൽ കൊവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് പ്രഭാതഭക്ഷണം, കുടിവെള്ളം, സംഭാരം, മാസ്ക്, കൈയുറകൾ, സാനിറ്റൈസർ മുതലായവ എത്തിച്ചുനൽകിയിരുന്നു.