കൊല്ലം: മേവറം അഷ്ടമുടി സഹകരണ ആശുപത്രിയിലെ നവീകരിച്ച ഡിജിറ്റൽ എക്സ്റേ യൂണിറ്റിന്റെ ഉദ്ഘാടനം എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. ആശുപത്രി പ്രസിഡന്റ് ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ, മെഡിക്കൽ ഡയറക്ടർ ഡോ. ജേക്കബ് ജോൺ, ഭരണസമിതി അംഗം വി. ഷാജി, ഹോണററി സെക്രട്ടറി സി. സുധീർ തുടങ്ങിയവർ സംസാരിച്ചു.