കൊല്ലം: കൊവിഡ് മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തികമാന്ദ്യം മൂലം വരുമാന നഷ്ടം നേരിടുന്ന സൂക്ഷ്മ - ചെറുകിട - ഇടത്തരം സംരംഭകർക്കും വ്യാപാരികൾക്കുമായി കേരളാ ബാങ്ക് ആവിഷ്കരിച്ച കെ.ബി മിത്ര വായ്പാ പദ്ധതിയുടെ റീജിയണൽതല ഉദ്ഘാടനം കുണ്ടറ ശാഖയിൽ ബാങ്ക് ഡെപ്യൂട്ടി ജന. മാനേജർ ആർ. ശ്രീകുമാർ നിർവഹിച്ചു. പദ്ധതി പ്രകാരം ഒരു കോടി രൂപ വരെ 8.75 ശതമാനം പലിശ നിരക്കിൽ ലഭിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും ഈ പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭിക്കും.