പുനലൂർ: കുളത്തൂപ്പുഴയിൽ തൊഴിലുറപ്പ് തൊഴിലാളി കുടുംബത്തിലെ സഹോദരങ്ങൾക്കും വനം വകുപ്പിലെ വാച്ചർ ഉൾപ്പടെ പുനലൂർ താലൂക്കിൽ ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.കുളത്തൂപ്പുഴ സാംനഗറിലെ 14ഉം 15ഉം വയസുള്ള സഹോദരങ്ങൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.കുളത്തൂപ്പുഴ സജ്ഞീവനി ഔഷധ സസ്യതോട്ടത്തിലെ വാച്ചറായ തിരുവനന്തപുരം പൂവച്ചൽ സ്വദേശിയ്ക്കും വട്ടക്കരിക്കം സ്വദേശിനിയായ 31കാരിക്കും രോഗം സ്ഥിരീകരിച്ചു.കരവാളൂർ പഞ്ചായത്തിലെ മാത്ര സ്വദേശിനിയായ 50കാരിക്കും 40കാരനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇത് കൂടാതെ പുനലൂരിൽ നടന്ന വിവാഹത്തിൽ പങ്കെടുത്ത് നഗരസഭയിലെ കല്ലാർ സ്വദേശിക്കും രോഗം സ്ഥിരീകരിച്ചതോടെ ഇയാളെ പുനലൂർ ജയഭാരതം കൊവിഡ് കെയർ സെൻററിലേക്ക് മാറ്റിയെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.