lor
പുനലൂർ-അഞ്ചൽ പാതയിലെ തൊളിക്കോട്ട് നിയന്ത്രണംവിട്ട് മറിഞ്ഞ ടാങ്കർ ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നു

പുനലൂർ:പുനലൂർ-അഞ്ചൽ പാതയിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു ലോറി ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു. ഇന്നലെ വൈകിട്ട് 6മണിയോടെ തൊളിക്കോട്ട് വച്ചായിരുന്നു അപകടം.പുനലൂരിൽ നിന്നും അഞ്ചൽ ഭാഗത്തേക്ക് ലാറ്റക്സ് കയറ്റിയെത്തിയ ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിസാര പരിക്കേറ്റ ലോറി ജീവനക്കാരെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തെ തുടർന്ന് ഗതാഗതം ഭാഗീകമായി തടസപ്പെട്ടു.പുനലൂർ പൊലിസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.ക്രെയിൻ ഉപയോഗിച്ച് ടാങ്കർ ലോറി നീക്കം ചെയ്ത ശേഷം ഫയർ ഫോഴ്സ് എത്തി റോഡിൽ വീണ ലാറ്റക്സ് കഴുകി വൃത്തിയാക്കി.