പുത്തൂർ : കുളക്കട ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള പുത്തൂർ മത്സ്യ ചന്തയിൽ പച്ചക്കറി വ്യാപാരിക്ക് കൊവിഡ് സ്ഥീരീകരിച്ചു. തെക്കുംചേരി സ്വദേശിയാണ്. ഇതേ തുടർന്ന് ഇയാളുടെ പച്ചക്കറിക്കടയും ഏറ്റവും സമീപത്തുള്ള പച്ചക്കറിക്കടയും പൊലീസ് അടപ്പിച്ചു. അടുത്ത ദിവസം ചന്ത പൂർണമായും അടയ്ക്കുമെന്നും കച്ചവടക്കാരെ പരിശോധനയ്ക്ക് വിധേയമാക്കും ഇതിന്റെ ഫലം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ചന്തയുടെ തുടർപ്രവർത്തനങ്ങളെക്കുറിച്ച് തീരുമാനിക്കുമെന്നും കുളക്കട ഗ്രാമപഞ്ചായത്ത് അധികൃതരും പൊലീസും അറിയിച്ചു. കുളക്കട പഞ്ചായത്തിലെ സെക്രട്ടറി നിരീക്ഷണത്തിലായി. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ആറ്റുവാശേരി സ്വദേശി ദിവസങ്ങൾക്ക് മുമ്പ് പഞ്ചായത്ത് ഓഫീസിലെത്തിയിരുന്നു. ഇതേ തുടർന്നാണ് നടപടി.