madavan
നാടകാചാര്യൻ ഒ. മാധവന്റെ 15-ാമത് ചരമവാർഷിക ദിനത്തിൽ ഭാര്യ വിജയകുമാരി പുഷ്പാർച്ചന നടത്തുന്നു. ജി. ലാലു, അയത്തിൽ സോമൻ, സന്ധ്യാരാജേന്ദ്രൻ, എ. ബിജു തുടങ്ങിയവർ സമീപം

കൊല്ലം: നാടക ആചാര്യൻ ഒ. മാധവന്റെ 15-ാമത് ചരമവാർഷികം പട്ടത്താനം കിഴക്കേവീട്ടിൽ നടന്നു. അദ്ദേഹത്തിന്റെ പത്നി വിജയകുമാരി ഒ. മാധവൻ പുഷ്പാർച്ചന നടത്തി. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജി. ലാലു അനുസ്മരണ പ്രഭാഷണം നടത്തി. എം. മുകേഷ് എം.എൽ.എ, എ. ബിജു, അയത്തിൽ സോമൻ, ഇ.എ. രാജേന്ദ്രൻ, സന്ധ്യാ രാജേന്ദ്രൻ, എസ്. വിജയൻ, പി. സോമനാഥപിള്ള, പട്ടത്താനം സുനിൽ, ബൈജു എസ്. പട്ടത്താനം, സോമരാജൻ, ശശാങ്കൻ, ഹസീന, തങ്കമണി, കെ. ഭാസ്കരൻ എന്നിവർ പങ്കെടുത്തു. കപ്പലണ്ടിമുക്കിലെ ഒ. മാധവന്റെ പ്രതിമയിൽ ജി. ലാലു പുഷ്പചക്രം സമർപ്പിച്ചു.