ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്ക. സമ്പർക്കത്തിലൂടെ കുന്നത്തൂർ താലൂക്കിൽ വിവിധ പഞ്ചായത്തുകളിലായി ഇന്നലെ 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ശാസ്താംകോട്ട പഞ്ചായത്തിൽ - 12 ,പടിഞ്ഞാറെ കല്ലടയിൽ - 3, ശൂരനാട് വടക്ക് പഞ്ചായത്തിൽ -2,മൈനാഗപ്പള്ളിയിൽ ഒരാൾക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട 3, 4, 5, 6, 7, 8, 9, 12, 16, 19 വാർഡുകളിലും ശൂരനാട് വടക്ക് 9, 11 വാർഡുകളും പോരുവഴിയിൽ 3, 4, 5 വാർഡുകളും പടിഞ്ഞാറെ കല്ലടയിൽ 6 വാർഡും കണ്ടെയ്ൻമെന്റ് സോണാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.


- ഉന്നതതല യോഗം ചേർന്നു.


ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഉന്നതതല യോഗം ചേർന്നു. രോഗവ്യാപനമില്ലാത്ത വാർഡുകളിൽ നിലവിലുള്ള കണ്ടെയ്ൻമെൻ്റ് സോൺ പിൻവലിക്കാൻ ധാരണയായി. വ്യാപാര സ്ഥാപനങ്ങളിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാനും പരിശോധനകൾ ശക്തമാക്കാനും ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി. കോവൂർ കുഞ്ഞുമോൻ എം .എൽ. എ യുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ. സോമപ്രസാദ് എം .പി ,ബ്ലോക്ക് പ്രസിഡന്റ് അരുണാമണി ,പഞ്ചായത്ത് പ്രസിഡന്റുമാരായ ജെ . ശുഭ ,നൗഷാദ് ,ജയാ പ്രസന്നൻ ,അനിതാ പ്രസാദ് ,ധന്യാ കൃഷ്ണൻ ,ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ. കലാദേവി ,ഡെപ്യൂട്ടി തഹസീൽദാർ നിസാം ,പഞ്ചായത്ത് സെക്രട്ടറി മാരായ മനോജ് ,രാജൻ ആചാരി ,സി ഐ മാരായ അനൂപ് ,ഫിറോസ് , ബി ഡി ഒ.അനിൽകുമാർ ,ഹെൽത്ത് ഇൻസ്‌പെക്ടർമാർ എന്നിവർ പങ്കെടുത്തു .