hospi
ഇന്ന് നാടിന് സമർപ്പിക്കുന്ന പുനലൂർ നഗരസഭയിലെ ചെമ്മന്തൂരിൽ പണികഴിപ്പിച്ച ഗവ.താലൂക്ക് ഹോമിയോ ആശുപത്രി കെട്ടിടം..

പുനലൂ‌ർ: ഒരു കോടി രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ നഗരസഭയിലെ ചെമ്മന്തൂരിൽ പുനലൂർ ഗവ.താലൂക്ക് ഹോമിയോ ആശുപത്രിക്ക് വേണ്ടി പണി പൂർത്തിയാക്കിയ ബഹു നില മന്ദിരം ഇന്ന് ഉച്ചക്ക് 2ന് മന്ത്രി കെ.കെ.ശൈലജ ഓൺലൈൻ വഴി നാടിന് സമർപ്പിക്കും. ചെമ്മന്തൂർ കെ.കൃഷ്ണപിളള സാംസ്ക്കാരിക നിലയത്തിൽ ചേരുന്ന സമർപ്പണ സമ്മേളനം സ്ഥലം എം.എൽ.എയായ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും.നഗരസഭ ചെയർമാൻ കെ.എ.ലത്തീഫ് അദ്ധ്യക്ഷത വഹിക്കും. ജനറൽ ഒ.പി.ക്ക് പുറമെ 100ൽ അധികം രോഗികളെ കിടത്തി ചികിത്സിക്കാനുളള അത്യാധുനിക സൗകര്യങ്ങൾ ആശുപത്രിയിൽ സജ്ഞമാക്കിയിട്ടുണ്ട്. ഇത് കൂടാതെ ജീവിത ശൈലി, തൈറോയിഡ് തുടങ്ങിയ രോഗങ്ങൾക്കുളള ചികിത്സയും ഹോമിയോ ആശുപത്രിയിൽ ലഭ്യമാക്കും.പുനലൂർ ഗവ.താലൂക്ക് ആശുപത്രിയോട് ചേർന്ന് നാല് കോടി രൂപ ചെലവഴിച്ച് പണികഴിപ്പിച്ച കാഷ്യാലിറ്റി ബ്ലോക്കിൻെറ ഉദ്ഘാടനവും ഇന്ന് വൈകിട്ട് 4.30.ന് മന്ത്രി കെ.രാജു നിർവഹിക്കും.