കുന്നത്തൂർ : കോൺഗ്രസ് കുന്നത്തൂർ മണ്ഡലം രണ്ടാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നത്തൂർ പനന്തോപ്പ് ജംഗ്ഷനിൽ പണികഴിപ്പിച്ച കാത്തിരിപ്പ് കേന്ദ്രം സ്വാതന്ത്ര്യ ദിനത്തിൽ നാടിന് സമർപ്പിച്ചു.പ്രദേശവാസികളുടെ ചിരകാല അഭിലാഷമാണ് വാർഡ് മെമ്പറുടെയും കോൺഗ്രസ്സ് പ്രവർത്തകരുടെയും നേതൃത്വത്തിൽ സഫലമായത്.ബ്ലോക്ക് പ്രസിഡന്റ് കെ.സുകുമാരൻ നായർ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ശ്രീദേവിയമ്മ അദ്ധ്യക്ഷത വഹിച്ചു.കുന്നത്തൂർ പ്രസാദ്,ടി.എ സുരേഷ് കുമാർ,കാരയ്ക്കാട്ട് അനിൽ, അതുല്യ രമേശൻ,പാപ്പച്ചൻ,സുരേഷ് കുമാർ,രാജു തരകൻ,മുകുന്ദൻ പിള്ള , ചന്ദ്രബാബു,വട്ടവിള ജയൻ,ഹരികുമാർ കുന്നത്തൂർ,ഹരി പുത്തനമ്പലം,അനന്ദു കുന്നത്തൂർ എന്നിവർ പങ്കെടുത്തു.