hospital
ആയുർവേദ ആശുപത്രി വളപ്പ്

ചവറ: കുറ്റിവട്ടം ആയുർവേദ ആശുപത്രി വളപ്പ് കാടുപിടിച്ചു കിടക്കുന്നു. കിടത്തി ചികിത്സനടത്തുന്ന കെട്ടിടത്തിന് സമീപമാണ് കാടുകയറുന്നത്. കൊവിഡ് വ്യാപിച്ചതോടെ ഇപ്പോൾ കിടത്തി ചികിൽസയ്ക്കുള്ള രോഗികളുടെ പ്രവേശനം താത്ക്കാലികമായി നിറുത്തിവെച്ചിരിക്കുകയാണ്. എങ്കിലും ഒ.പി.വിഭാഗത്തിൽ നൂറ് കണക്കിന് രോഗികളാണ് നിത്യവും പരിശോധനയ്ക്കായി എത്തുന്നത്. കാട് കയറിയ ആശുപത്രി വളപ്പ് പൻമന പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് വൃത്തിയാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. പൻമന പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്.