ശാസ്താംകോട്ട: പടിഞ്ഞാറേ കല്ലട കണത്താർകുന്നം 51-ാം നമ്പർ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കെ.സോമപ്രസാദ് എം.പി നിർവഹിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട്, ജില്ലാ പഞ്ചായത്ത് ഫണ്ട്, സാമൂഹ്യനീതി ഫണ്ട് എന്നിവ ഉപയോഗിച്ചാണ് കെട്ടിടം പണികഴിപ്പിച്ചത്. പടിഞ്ഞാറേ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ശുഭ അദ്ധ്യഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീലേഖ വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റ് എൻജിനിയർ എൽ. സ്മിത, ഗ്രാമ പഞ്ചായത്ത് അംഗം കാരാളി വൈ.എ. സമദ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ജയശ്രീ, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരസ്വതി ടീച്ചർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ വരമ്പേൽ ശിവൻകുട്ടി, സി. ഉഷ, എസ്. ജയ, ജി. ഷീജ, എൻ. യശ്പാൽ, എൻ. ചന്ദ്രശേഖരൻ, സെക്രട്ടറി കെ. സീമ, ഐ.സി.ഡി.എസ് സൂപ്പർ വൈസർ സജിന തുടങ്ങിയവർ പങ്കെടുത്തു.