പരവൂർ : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എഴുപത്തിയാറാം ജന്മദിനാഘോഷം പരവൂർ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുങ്ങോലം ജംഗ്ഷനിൽ നടന്നു. പ്രവർത്തകർ അദ്ദേഹത്തിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി സദ്ഭാവനാ പ്രതിഞ്ജ ചൊല്ലി. കെ.പി. എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം പരവൂർ സജീബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പരവൂർ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം എൻ. രഘു, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ സുരേഷ് ഉണ്ണിത്താൻ, അഡ്വ. അജിത്ത്, ആന്റണി, ആർ. ജയനാഥ്, ബാലാജി, മണ്ഡലം ഭാരവാഹികളായ ദീപക്, വിജയാനന്ദൻ പിള്ള, സനു എന്നിവർ സംസാരിച്ചു.