mooti
മൂട്ടി മരത്തിനടുത്ത് റിട്ടയേർഡ് ജഡ്ജി രാജേന്ദ്രൻ നായർ

പത്തനാപുരം : പശ്ചിമഘട്ടമലനിരകളിൽ വിളഞ്ഞിരുന്ന മൂട്ടിപ്പഴം നാട്ടിലും വിളയും. കമുകും ചേരി തോന്നല്ലൂർ റിട്ട. ജഡ്ജി രാജേന്ദ്രൻ നായരുടെ കൃഷിയിടത്തിലാണ് മൂട്ടിപ്പഴം വർണ കാഴ്ചയൊരുക്കി വിളഞ്ഞ് നില്ക്കുന്നത്. കേരളത്തിലെ കാടുകളിൽ അപൂർവമായി കാണപ്പെടുന്ന പഴവർഗമാണ് മൂട്ടിപഴം. മൂട്ടിപുളി,മൂട്ടികായ്പൻ,കുന്തപഴം എന്നീ പേരുകളിലാണ് പ്രാദേശികമായി ഇതറിയപ്പെടുന്നത്. വേനൽകാലത്ത് പൂവിടുന്ന മൂട്ടിമരം കാലവർഷത്തോടെയാണ് കായ്ക്കുന്നത്.മരത്തിന്റെ തായ്തടിയിൽ മാത്രമാണ് കായ്കൾ ഉണ്ടാകുക. ജൂൺ,ജൂലായ് , ആഗസ്റ്റ് മാസത്തിലാണ് ഫലം പാകമാകുന്നത്.പഴം അധികവും മരത്തിന്റെ ചുവട്ടിലാണ് ഉണ്ടാകുന്നതിനാലണത്രെ മൂട്ടിപഴം എന്ന പേര് ലഭിച്ചത്.മലയണ്ണാൻ,കരടി. കുരങ്ങ് എന്നിവയുടെ ഇഷ്ടവിഭവമാണ് മൂട്ടിപഴം . ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചശേഷമാണ് രാജേന്ദ്രൻ നായർ മറ്റ് കൃഷികൾക്കൊപ്പം ഫലവൃക്ഷ കൃഷിയിലും ശ്രദ്ധ കൊടുത്തത്. രാജേന്ദ്രൻ നായരുടെ കൃഷിയിടത്തിൽ മൂട്ടി പഴം കൂടാതെ വിവിധ ഇനം ചക്ക, മാങ്ങ, പേര ഓമ, ജാതി, മുന്തിരി തുടങ്ങിയ ദേശിയ ഫലങ്ങൾക്കൊപ്പം വിദേശ ഫലങ്ങളായ ഫുലോ സോൻ, ബെറാബ, ലിച്ചി, മാങ്കോസ്റ്റിൻ, സപ്പോട്ട തുടങ്ങി കായ്ചതും കായ്ക്കാറായതുമായ വിവിധ തരം ഫലവൃക്ഷങ്ങൾ ഉണ്ട്.