al
ചെറുപൊയ്ക സർവീസ് സഹകരണ ബാങ്കിന്റെ കാർഷിക വിപണന കേന്ദ്രവും ഓണചന്തയും കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

പുത്തൂർ: ചെറുപൊയ്ക സർവ്വീസ് സഹകരണ ബാങ്കിൻ്റെ കാർഷിക വിപണന കേന്ദ്രവും ഓണചന്തയും കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് പി.ഗോപിനാഥൻപിള്ള അധ്യക്ഷത വഹിച്ചു.പവിത്രേശ്വരം പഞ്ചായത്തിലെ 12 മികച്ച കർഷകരെ യോഗത്തിൽ ആദരിച്ചു.ഡയ്റക്ടർ ബോർഡ് അംഗങ്ങളായ വി.എൻ.ഭട്ടതിരി, വിക്രമൻ പിള്ള, അനിഷ് ആലപ്പാട്ട്, കവീശൻ ,ദിനൻ, ജെ.കെ വിനോദിനി, സിന്ധു, സുമംഗലയമ്മ സെക്രട്ടറി പുഷ്പകുമാരി എന്നിവർ സംസാരിച്ചു.