പത്തനാപുരം: പൊതുപ്രവർത്തകനായ അഖിൽ സാഹായി നടത്തിയ ആറാമത് ടി.വി ചലഞ്ചിന്റെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി.നിർവഹിച്ചു.ആറ് ഘട്ടങ്ങളിലായി മുപ്പത് ടി.വിയാണ് അർഹരായ വിദ്യാർത്ഥികൾക്ക് നല്കിയത്. ചടങ്ങിൽ. മുൻ ജഡ്ജി രാജേന്ദ്രൻ നായർ തോന്നല്ലൂർ, പ്രശസ്ത ജ്യോതിഷൻ ഹരി പത്തനാപുരം, പ്രദീപ് ഗുരുകുലം, സംഗീതാദ്ധ്യാപകൻ സിനു തോമസ് , പിറവന്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ .നജീബ് ഖാൻ, കോൺഗ്രസ് പിറവന്തൂർ മണ്ഡലം പ്രസിഡന്റ് കറവൂർ സുരേഷ്,ഗ്രാമ പഞ്ചായത്ത് അംഗം ആർ . രജിമോൻ (അനി കൊച്ച്) ബിജു വാഴയിൽ, ബിനോയി ചേകം, കാര്യറ നാസർ, കാര്യറസലീം, അബ്ദുൾ മജീദ്, എൻ ശശി, വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.