കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിർമ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ആർ.രാമചന്ദൻ എം.എൽ.എ നിർവഹിക്കുന്നു.
കരുനാഗപ്പള്ളി: കെ .എസ് .ആർ .ടി .സി കരുനാഗപ്പള്ളി ഡിപ്പോയിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാ സ്ഥാപന കർമ്മം ആർ.രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 65 ലക്ഷം രൂപാ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. നിലവിലുള്ള കെട്ടിടത്തിന്റെ മുകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ ജീവനക്കാരുടെ വിശ്രമമുറികൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉണ്ട്. പൊതുമരാമത്ത് വകുപ്പിനാണ് നിർമ്മാണ ചുമതല. കെട്ടിടം യാഥാർത്ഥ്യമാകുന്നതോടെ ദീർഘദൂര ജീവനക്കാർക്കും രാത്രികാല സർവീസ് ജീവനക്കാർക്കും ആശ്വാസമാകും. ചടങ്ങിൽ നഗരസഭാ അദ്ധ്യക്ഷ ഇ. സീനത്ത് ബഷീർ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള, ഡിവിഷൻ കൗൺസിലർ സി. വിജയൻപിള്ള എന്നിവർ പങ്കെടുത്തു.