al
പുത്തൂർ എ .ടി.എം കവർച്ചാ ശ്രമം പ്രതി പിടിയിൽ

പുത്തൂർ : പുത്തൂർ ബഥനി ജംക്ഷന് സമീപമുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം കവർച്ച നടത്താൻ ശ്രമിച്ച കേസിലെ പ്രതി മാവടി വില്ലേജിൽ പൂവറ്റൂർ പടിഞ്ഞാറ് പാത്തല ലക്ഷംവീട് കോളനിയിൽ മനു ഭവനിൽ മനോജിനെ (25) പുത്തൂർ പൊലീസും സംഘവും അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ ഐ.പി.എസിന്റെ നിർദ്ദേശാനുസരണം പ്രത്യേക ടീമിനെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടി കൂടിയത്. പ്രതി മുൻപ് ഏനാത്ത് അടക്കമുള്ള എ.ടി.എമ്മുകളിൽ കവർച്ചാ ശ്രമം നടത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി പ്രതിയെ ചോദ്യം ചെയ്ത് വരുന്നു. പുത്തൂർ സി.ഐ. അരുൺ, എസ്.ഐ. രഞ്ചു, ലഹരി വിരുദ്ധ സ്കോഡ് അം​ഗങ്ങളായ ശിവശങ്കരപിള്ള, അജയൻ, സജിജോൺ, രാധാകൃഷ്ണൻ, ആശിഷ് കോഹൂർ, അനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.