കരുനാഗപ്പള്ളി: ബൈക്ക് അപകടത്തിൽ പടനായർകുളങ്ങര തെക്ക് കൃഷ്ണ ഭവനത്തിൽ മധു (47) മരിച്ചു. ചൊവ്വാഴ്ച രാത്രി 11.30 ഓടെ കരുനാഗപ്പള്ളി കെ.എസ്.ഇ.ബി ഓഫീസിന് സമീപമായിരുന്നു അപകടം. കെ.എസ്.ഇ.ബി ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് കരുനാഗപ്പള്ളി പൊലീസെത്തി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. കരുനാഗപ്പള്ളി ടൗണിൽ ഫ്ലെക്സോപാർക്ക് എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു. ഭാര്യ: വീണ. മക്കൾ: വൈഗ, വേദിക്.