കൊല്ലം: എ.ആർ.ഡി കേരളയുടെ കർണാടക ഗ്രൂപ്പിന്റെയും ഡ്രീം റൈഡേഴ്സ് ബൈക്കർ ക്ലബിന്റെയും നേതൃത്വത്തിൽ മെഗാ രക്തദാനം ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 50 ഓളം വരുന്ന മെമ്പർമാർ രക്തം നൽകി. കർണാടക മുൻ ആരോഗ്യമന്ത്രിയും മംഗലാപുരം എം.എൽ.എയുമായ യു.ടി. കാദർ, പി.കെ മൈനോറിട്ടി പ്രസിഡന്റ് എൻ.എസ്. കരീം, ബ്ലഡ് ഓണേഴ്സ് പ്രസിഡന്റ് സിദ്ദീഖ്, സെക്രട്ടറി നവാസ് എന്നിവർ രക്തം നൽകിയവരെ ആദരിച്ചു. എ.ആർ.സി കേരള പ്രസിഡന്റ് മുഹമ്മദ് ജാബിർ, കർണാടക അഡ്മിൻ ഫൈസൽ, ഹഫീസ്, നിസാം, അസ്ലം, നൗഫൽ എന്നിവർ നേതൃത്വം നൽകി. ജില്ലയിലെ പല ഭാഗങ്ങളിലും ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.