കരുനാഗപ്പള്ളി : സി.പി.എം നടപ്പാക്കുന്ന ഭവന പദ്ധതി നിർദ്ധന കുടുംബത്തിന് തുണയായി. ഭിന്ന ശേഷിക്കാരായ പടനായർകുളങ്ങര വടക്ക് ആക്കാക്കുന്നേൽ രവി - തങ്കമണി ദമ്പതികളുടെ ചിരകാല സ്വപ്നമാണ് യാഥാർത്ഥ്യമായത്. വെള്ളക്കെട്ടായ പ്രദേശത്ത് ഇഴജന്തുക്കളുടെ നടുവിൽ ആയിരുന്നു ഇവർ ഇതുവരെ അന്തിയുറങ്ങിയിരുന്നത്. കുടുംബത്തിന്റെ ദയനീയാവസ്ഥ മനസിലാക്കിയ സി.പി.എം കരുനാഗപ്പള്ളി ലോക്കൽ കമ്മിറ്റി മുൻകൈ എടുത്താണ് വീട് നിർമ്മിച്ച് നൽകിയത്. വീടിന്റെ താക്കോൽദാന കർമ്മം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. എ .എം ആരിഫ് എം .പി മുഖ്യാതിഥിയായി. സാമൂഹ്യ ബോർഡ് ചെയർപേഴ്സൺ സൂസൻകോടി, കാപ്പക്സ് ചെയർമാൻ പി .ആർ .വസന്തൻ, പി .കെ .ബാലചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി .രാധാമണി, നിർമ്മാണ കമ്മിറ്റി ഭാരവാഹികളായ എം .ശോഭന, ബി.സജീവൻ, നഗരസഭാ കൗൺസിലർ ജി .ശിവപ്രസാദ്, ജി .സുനിൽ, കെ .എസ് .ഷറഫുദീൻ മുസലിയാർ, പ്രവീൺ മനയ്ക്കൽ, കോട്ടയിൽ രാജു, മുഹമ്മദ് റാഫി, ജെ .ഹരിലാൽ, ആർ .ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.