dyfi
ഡി.വൈ.എഫ്.ഐ താന്നി യൂണിറ്റ് പൊതുജനങ്ങൾക്കായി സ്ഥാപിച്ച താന്നിയിലെ സൗജന്യ സാനിറ്റൈസേഷൻ യൂണിറ്റിന്റെയും പ്രളയ മുൻകരുതൽ എന്ന നിലയിൽ പരിശീലനം നേടിയ ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമിന്റെയും ഉദ്ഘാടനം എം. നൗഷാദ് എം.എൽ.എ നിർവഹിക്കുന്നു

കൊല്ലം : ഡി.വൈ.എഫ്.ഐ താന്നി യൂണിറ്റ് പൊതുജനങ്ങൾക്കായി സ്ഥാപിച്ച താന്നിയിലെ സൗജന്യ സാനിറ്റൈസേഷൻ യൂണിറ്റിന്റെയും പ്രളയ മുൻകരുതൽ എന്ന നിലയിൽ പരിശീലനം നേടിയ ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമിന്റെയും ഉദ്ഘാടനം എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. ഡി.വൈ.എഫ്.ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി അഭിമന്യു, സി.പി.എം കൊല്ലം ഈസ്റ്റ് ഏരിയാ കമ്മിറ്റിയംഗം എ. പുഷ്പരാജൻ, ഡി.വൈ.എഫ്.ഐ ഇരവിപുരം വെസ്റ്റ് മേഖലാ പ്രസിഡന്റ് അനന്ദ വിഷ്ണു, സെക്രട്ടറി മുഹമ്മദ് റാഫി, താന്നി യൂണിറ്റ് പ്രസിഡന്റ് സനീഷ്, സെക്രട്ടറി വിപിൻ, സി.പി.എം നേതാവ് സജീവൻ മേലച്ചുവിള എന്നിവർ സംസാരിച്ചു.