intuc
കേരള ടൈലറിംഗ് ആൻഡ് ആർട്ടിസാൻസ് സ്കിൽഡ് വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ജില്ലാ ക്ഷേമനിധി ഓഫീസിനു മുന്നിൽ നടത്തിയ ധർണ യൂണിയൻ സംസ്ഥാന പ്രസിഡന്റ് ചവറ ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്തപ്പോൾ

കൊല്ലം : തയ്യൽ തൊഴിലാളി ക്ഷേമ നിധിയിൽ നിന്ന് മൂന്നു വർഷമായി മുടങ്ങിക്കിടക്കുന്ന മരണാനന്തര സഹായവും മറ്റ് ആനുകൂല്യങ്ങളും ഓണത്തിനു മുൻപ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള ടൈലറിംഗ് ആൻഡ് ആർട്ടിസാൻസ് സ്കിൽഡ് വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ജില്ലാ ക്ഷേമനിധി ഓഫീസിനുമുന്നിൽ ധർണ നടത്തി. കൊവിഡ് ആനുകൂല്യമായി നൽകുന്ന ആയിരം രൂപ മുഴുവൻ തൊഴിലാളികൾക്കും നൽകണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് ചവറ ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കുരീപ്പുഴ യഹിയ അദ്ധ്യക്ഷത വഹിച്ചു. ഇരുമ്പനങ്ങാട് ബാബു, കുണ്ടറ സുബ്രഹ്മണ്യം , ശിവപ്രസാദ്, ബോബി, മുരളി, മാധവൻകുട്ടി, ഹരിദാസൻ, ഗോപിനാഥപിള്ള, അജയൻ, കരീപ്ര ആശാ, സഹീറ, ശോഭ എന്നിവർ സംസാരിച്ചു.