പുനലൂർ: പുനലൂരിൽ മൂന്ന് സർക്കാർ ജീവനക്കാരികൾ ഉൾപ്പടെ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.പുനലൂരിലെ റിഹാബിലിറ്റേഷൻ പ്ലാൻേറഷൻ ലിമിറ്റഡിലെ(ആർ.പി.എൽ) ജീവനക്കാരിയായ തിരുവനന്തപുരം സ്വദേശിനി, പുനലൂർ ജോയിൻറ് ആർ.ടി.ഓഫിസിലെ പി.ആർ.ഒയായ പോത്തൻകോട് സ്വദേശിനി, ഗവ.താലൂക്ക് ആശുപത്രിയിലെ റിക്കാർഡ് സെക്ഷനിലെ ജിവനക്കാരിയായ തിരുവനന്തപുരം സ്വദേശിനി, നഗരസഭയിലെ താഴെകടവാതുക്കലിൽ നിന്നും വിവാഹംകഴിച്ച പന്തളം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.സർക്കാർ ജീവനകാരികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പുനലൂരിലെ ജോയിന്റ് ആർ.ടി.ഓഫീസ്, ആർ.പി.എൽ ഓഫീസുകൾ അടച്ചു. ഇവർക്കൊപ്പം ജോലി ചെയ്തിരുന്ന ജീവനക്കാർ വീടുകളിൽ ക്വാറൈൻറിൽ കഴിയുകയാണ്.താലൂക്ക് ആശുപത്രിയിലെ റിക്കാർഡ്സെക്ഷനിലെ ജീവനക്കാരിയിൽ നിന്നാകും രോഗം പകർന്നതെന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു.തിരുവനന്തപുരത്ത് നിന്നും ഇവർ മൂന്ന് പേരും ഒരു കാറിലാണ് സ്ഥിരമായി പുനലൂരിലെ ജോലി സ്ഥലത്ത് എത്തിയിരുന്നത്.