പുനലൂർ: മകനുമായി സ്കൂട്ടറിൽ പോകവേ മറ്റൊരു വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. കരവാളൂർ പൊയ്ക മുക്കിൽ വട്ടവേലിൽ ഷിഫിൻ ഭവനിൽ കോശി കുഞ്ഞിന്റെ ഭാര്യ ലിസി കോശിയാണ് (46) മരിച്ചത്. പുനലൂർ തൊളിക്കോട് ശബരിഗിരി സ്കൂളിന് എതിർവശത്ത് ചൊവ്വാഴ്ചയായിരുന്നു അപകടം. മകന്റെ കൈക്ക് പരിക്കേറ്റു. ഇടിച്ച കാർ നിറുത്താതെ പോയി. കോളേജ് വിദ്യാർത്ഥിയായ ഷിഫിൻ ഏകമകനാണ്.