കരുനാഗപ്പള്ളി: ഓണത്തിന്റെ തിരക്ക് വർദ്ധിച്ചതോടെ കരുനാഗപ്പള്ളിയിൽ കൊവിഡിന്റെ സാമൂഹ്യ വ്യാപനം കൂടുന്നു. ഇന്നലെ 7 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ 3 പേർക്കും, കുലശേഖരപുരം ത്ത് 3 പേർക്കും ആലപ്പാട്ട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇങ്ങനെ തുടർന്നാൽ നിയന്ത്രിക്കാൻ ബുദ്ധിമുട്ട് നേരിടുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. കൊവിഡ് പ്രോട്ടോക്കോൾ അനുസരിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് താലൂക്ക് ഭരണകൂടം ആവശ്യപ്പെട്ടു.