പുനലൂർ: മരം മുറിക്കുന്നതിനിടെ മറ്റൊരു മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് മദ്ധ്യവയസ്കൻ മരിച്ചു. മാത്ര കീർത്തി ഭവനിൽ കാർത്തികേയനാണ് (50) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ മാത്ര ജംഗ്ഷന് സമീപമായിരുന്നു അപകടം. മുറിച്ച തേക്ക് സമീപത്തെ പ്ളാവിന്റെ മുകളിലേക്ക് വീഴുകയും ശിഖരം ഒടിഞ്ഞ് കാർത്തികേയന്റെ ദേഹത്തേക്ക് വീഴുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കാർത്തികേയനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. ഭാര്യ: ഷീല. മക്കൾ: കീർത്തി, കിച്ചു.