bhootha
പൂതക്കുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സിയുടെ നേതൃത്വത്തിൽ എസ്.പി.സി.കൊല്ലം സിറ്റി അസിസ്റ്റന്റ് നോഡൽ ഓഫീസർ അനിൽ കുമാർ വിദ്യാർത്ഥിനിക്ക് ടി.വി നൽകുന്നു

പരവൂർ : പൂതക്കുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സിയുടെ നേതൃത്വത്തിൽ എസ്.പി.സി കേഡറ്റ് രമ്യയ്ക്ക് ഓൺലൈൻ പഠനത്തിനായി ടി.വി നൽകി. എസ്.പി.സി.കൊല്ലം സിറ്റി അസിസ്റ്റന്റ് നോഡൽ ഓഫീസർ അനിൽ കുമാർ വിദ്യാർത്ഥിനിക്ക് എൽ.ഇ.ഡി ടിവി കൈമാറി. വാർഡ് അംഗം സന്തോഷ് കുമാർ, പി.ടി.എ പ്രസിഡന്റ് ജെ. സുധീശൻ പിള്ള, വൈസ് പ്രസിഡന്റ് വി. പ്രദീപ് ഹെഡ്മിസ്ട്രസ് സ്മിത, ആനന്ദ് രാജ്, ഷഹീർ, അദ്ധ്യാപകർ ശ്രീറാം മോഹനം, ബിജി, വനിതാ ഡ്രിൽ ഇൻസ്പെക്ടർ ലേഖ എന്നിവർ പങ്കെടുത്തു.