പത്തനാപുരം: ശാലോംപുരം തെക്കേടത്ത് പരേതനായ ഐപ്പ് ഐപ്പിന്റെ ഭാര്യ സാറാമ്മ (79) കൊവിഡ് ബാധിച്ച് മരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുൻപ് കൊവിഡ് ടെസ്റ്റ് നടത്തിയപ്പോൾ പോസിറ്റീവായിരുന്നു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. ബുധനാഴ്ച രാത്രി ഒൻപതോടെ മരിച്ചു. സംസ്കാരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നാളെ നടക്കും.