കൊല്ലം: കാവനാട് നന്മ നഗർ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ നഗർ അംഗങ്ങളുടെ മക്കൾക്ക് കാഷ് അവാർഡും മെമന്റോയും പഠനോപകരണങ്ങളും വിതരണം ചെയ്തു. നഗർ രക്ഷാധികാരി ചോനേഴത്ത് ശശി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്. തുളസീധരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബാബുജി, ട്രഷറർ ജോസ് റിച്ചാർഡ്, അനിൽകുമാർ, ജേക്കബ് അലക്സ് തുടങ്ങിയവർ സംസാരിച്ചു. ജോ. സെക്രട്ടറി ജോസ് ബർണാർഡ് സ്വാഗതവും സെക്രട്ടറി ഡി. ശ്രീജിത്ത് നന്ദിയും പറഞ്ഞു. അഭിലാഷ്, ഷീൻപോൾ, ആതിര പ്രദീപ്, പ്രീതി, റിനി ജോസ്, അലീന ആന്റണി, അഖിൽ പ്രദീപ്, നിഖിൽ എ. നായർ, എഫ്രൈം നെൽസൺ, സാംസൺ രാജു, ജോഷിത ജോർജ് എന്നീ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.