കൊല്ലം: കൊവിഡ് ബാധിച്ച് 15ന് മരിച്ച പുനലൂർ വിളക്കുവട്ടം പാറയിൽ പുത്തൻവീട്ടിൽ സരോജിനിഅമ്മയുടെ (72) മൃതദേഹം ഇന്നലെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംസ്കരിച്ചു. അടുത്ത ബന്ധുക്കളെല്ലാം കൊവിഡ് ബാധിച്ച് ചികിത്സയിലായതിനാലാണ് നടപടി.
15ന് വിളക്കുടി കൊവിഡ് പ്രഥമ ചികിത്സാ കേന്ദ്രത്തിൽ നിന്ന് ഗുരുതരാവസ്ഥയിൽ കൊല്ലം ജില്ലാ ആശുപത്രിയിലേയ്ക്ക് വിദഗ്ദ്ധ ചികിത്സയ്ക്ക് അയച്ച ഇവരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 11.40 ഓടെ മരിച്ചു. ബന്ധുക്കളെല്ലാം വിവിധ ആശുപത്രികളിൽ ചികിത്സയിലായതിനാൽ മൃതദേഹം ഏറ്റെടുക്കാൻ ആർക്കും കഴിഞ്ഞില്ല. അഞ്ച് ദിവസമായി കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം സംസ്കരിക്കുന്നതിന് ആരോഗ്യവകുപ്പും ആശുപത്രി അധികൃതരും മുൻകൈയെടുക്കുകയായിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അനുമതിയോടെ
കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. വസന്തദാസ്, റസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ. അനുരൂപ് ശങ്കർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സംസ്കാരം.