sndp
പുനലൂർ യൂണിയൻ അതിർത്തിയിലെ ശാഖാ ഭാരവാഹികൾക്കും, വനിതസംഘം ശാഖാ ഭാരവാഹികൾക്ക് സൗജന്യമായി ഓണക്കോടി വിതരണം ചെയ്യുന്നതിൻെറ ഭാഗമായി യൂണിയൻ ഓഫീസിലെ ജീവനക്കാരന് എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി.ചെയർമാനും, യൂണിയൻ പ്രസിഡൻറുമായ ടി.കെ..സുന്ദരേശൻ ഓണക്കോടി കിറ്റ് നൽകുന്നു.യൂണിയൻ സെക്രട്ടറി ആർ..ഹരിദാസ് സമീപം.

പുനലൂർ:കൊവിഡ് വ്യാപനങ്ങളെ തുടർന്ന് എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ 67 ശാഖകളിലെ ഭാരവാഹികൾക്കും യൂണിയൻ ഭാരവാഹികൾക്കും സൗജന്യമായി ഓണക്കോടികൾ വിതരണം ചെയ്തു. പുനലൂർ യൂണിയൻ പ്രസിഡന്റും എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ടി.സി.ചെയർമാനുമായ ടി.കെ.സുന്ദരേശന്റെ വകയാണ് ഓണക്കോടികൾ വിതരണം ചെയ്തത്. യൂണിയൻ അതിർത്തിയിലെ ശാഖ പ്രസിഡന്റുമാർ, സെക്രട്ടറിമാർ,വനിത സംഘം ശാഖാ പ്രസിഡന്റുമാർ, സെക്രട്ടറിമാർ,യൂണിയൻ ഭാരവാഹികൾ, യോഗം ഡയറക്ടറൻമാർ, യൂണിയൻ കൗൺസിലറുമാർ, വനിത സംഘം യൂണിയൻ ഭാരവാഹികൾ, പ്രാർത്ഥന സമിതി യൂണിയൻ ഭാരവാഹികൾ,യൂണിയൻ ഓഫീസിലെ ജീവനക്കാർ തുടങ്ങിയവർക്കാണ് സൗജന്യമായി ഓണക്കോടികൾ നൽകിയത്.യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ എന്നിവരുടെ നേതൃത്വത്തിൽ ഓരോ ശാഖകളിലും നേരിട്ടെത്തിയാണ് ഷർട്ടും, മുണ്ടും,സാരിയും അടങ്ങുന്ന ഓണക്കോടി കിറ്റുകൾ നൽകിയത്. കൊവിഡ് വ്യാപനത്തിൽ ശാഖ ഭാരവാഹികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് മനസിലാക്കിയ യൂണിയൻ പ്രസിഡന്റ് തന്റെ സമ്പാദ്യത്തിലെ ഒരു വിഹിതം സമുദായ അംഗങ്ങൾക്ക് ചെലവഴിക്കാൻ തിരുമാനിക്കുകയായിരുന്നു.കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ യൂണിയൻ അതിർത്തിയിലെ 15,000ത്തോളം സമുദായ അംഗങ്ങൾക്ക് 6ലക്ഷം രൂപ ചെലവഴിച്ച് മാസ്കുകൾ വാങ്ങി യൂണിയൻ പ്രസിഡന്റിൻെറ നേതൃത്വത്തിൽ ഭാരവാഹികൾ നേരത്തെ വിടുകളിൽ എത്തിച്ചു നൽകിയിരുന്നു. ഇപ്പോൾ ഏഴ് ലക്ഷത്താളം രൂപ ചെലവഴിച്ചാണ് ഓണക്കോടികൾ വാങ്ങി ശാഖ ഭാരവാഹികൾക്കും മറ്റും വിതരണം ചെയ്തത്.