tailer
ആൾ കേരളാ ടെയ്‌ലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് നൽകാനുള്ള സാധനങ്ങൾ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറിന് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി. ബാബു കൈമാറുന്നു

കൊല്ലം : ആൾ കേരളാ ടെയ്‌ലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് മൂന്നാംഘട്ട സഹായം വിതരണം ചെയ്തു. 6000 മാസ്ക്, 400 പുതപ്പ്, 400 തലയിണ, 300 സാനിറ്റൈസർ, 20 പായ്ക്കറ്റ് ബ്ലീച്ചിംഗ് പൗഡർ, 20 പി.പി.ഇ കിറ്റ് എന്നിവയാണ് ജില്ലയിലെ കളക്ഷൻ സെന്ററിലേക്ക് നൽകുന്നത്. ഈ സാധനങ്ങൾ കയറ്റിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് എ.കെ.ടി.എ ജില്ലാ കമ്മിറ്റി ഓഫീസ് അങ്കണത്തിൽ എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. തുടർന്ന് കളക്ടറേറ്റിൽ എത്തിച്ച സാധനങ്ങൾ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറിന് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി. ബാബു കൈമാറി. ജില്ലാ സെക്രട്ടറി ജി. സജീവൻ, പ്രസിഡന്റ് സരസ്വതി അമ്മാൾ, ട്രഷറർ എസ്. പശുപാലൻ, എസ്. ഷാജി, നൂർജഹാൻ എന്നിവർ പങ്കെടുത്തു. മൂന്നാംഘട്ടമായി 14 ജില്ലകളിലേക്ക് 50000 മാസ്‌ക്, 3000 സാനിറ്റൈസർ, 4000 ബെഡ്ഷീറ്റ്, 300 പി.പി.ഇ കിറ്റ്, 800 തലയിണകൾ, 300 പാക്കറ്റ് ബ്ലീച്ചിംഗ് പൗഡർ എന്നിവയാണ് വിതരണം ചെയ്യുന്നത്. ഒന്നാംഘട്ടമായി മന്ത്രി ടി.പി. രാമകൃഷ്ണന്റെ നിർദ്ദേശപ്രകാരം 7 ലക്ഷം മാസ്കും
രണ്ടാംഘട്ടമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 2 ലക്ഷം രൂപയും നേരത്തേ നൽകിയിരുന്നു.