കരുനാഗപ്പള്ളി : കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ 19,20,21,22,23 എന്നീ വാർഡുകളിൽ കുറെ നാളുകളായി നിലനിൽക്കുന്ന കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ആദിനാട് ഏരിയാ കമ്മിറ്രിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ ഉപരോധ സമരം സംഘടിപ്പിച്ചു. സമരം ബി.ജെ.പി ജില്ലാ സെക്രട്ടറി വെറ്റമുക്ക് സോമൻ ഉദ്ഘാടനം ചെയ്തു. ശ്യാൽകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. എസ്.ഇ.എസ്.ടി മോർച്ച ജില്ലാ സെക്രട്ടറി വേണു മാടമ്പിശേരിൽ, കർഷക മോർച്ച മണ്ഡലം കമ്മറ്റി അംഗം സുരേഷ്, യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് രതീഷ്, ഒ.ബി.സി മോർച്ച മണ്ഡലം കമ്മിറ്റി അംഗം മണികണ്ഠൻ.തുടങ്ങിയവർ സംസാരിച്ചു..