പുത്തൂർ: പ്രദീപിന്റെ മനസിലാകെ സന്തോഷമാണ്, ടിൻ ഷിറ്റ് കൊണ്ട് മേഞ്ഞ ചോർന്നൊലിക്കുന്ന ഷെഡിനുള്ളിൽ നിന്ന് കരുണയുടെ സ്പർശമേറ്ര് പുതിയ വീട്ടിലേക്ക് താമസം മാറിയതിന്റെ സന്തോഷം . തേവലപുറം പ്രദീപ് ഭവനിൽ പ്രദീപ് (49) നാണ് കല്ലേത്ത് ഗ്രുപ്പ് ഉടമയും നാട്ടുകാരനുമായ ജോസ് കല്ലേത്തിന്റെ കാരുണ്യത്തിൽ പുതിയ വീട് കിട്ടിയത്. വീടുകളിലും കടകളിലുമെല്ലാം സാധനം എത്തിച്ച് നൽകുന്ന ആളായിരുന്ന പ്രദീപ് .ഒരപകടത്തിൽ കാൽ രണ്ടായി ഒടിഞ്ഞ് മാറി മാസങ്ങളോളം ചിക്തസയിലായിരുന്നു. തിരിച്ച് വീട്ടിലേക്ക് എത്തിയപ്പോഴെക്കും ടിൻ ഷീറ്റിട്ട വീട്ടിന്റെ അവസ്ഥ ദയനീയമായി . കാലിന് പരിക്കേറ്റിതിനാൽ നടക്കാനുമാകുമായിരുന്നില്ല. തുടർന്ന് വാർഡ് അംഗം ജോസ് കല്ലേത്തിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ ജോസ് മൂന്നര ലക്ഷത്തോളം രൂപ ചിലവാക്കി വീട് വെച്ച് നൽകുകയായിരുന്നു. തുടർന്ന് ജോസ് കല്ലേത്ത് തന്നെ വീടിന്റെ പാലുകാച്ചലും നടത്തി. പുത്തൂർ കല്ലേത്ത് ഗ്രുപ്പ് ഉടമ കൂടിയായ ജോസ് റോട്ടറി ക്ലബ് അംഗവുമാണ്.