പുനലൂർ: പുനലൂർ കച്ചേരി റോഡിലും പട്ടണത്തിലും നേരിടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കും അനധികൃത വാഹന പാർക്കിംഗും ഒഴിവാക്കാൻ നടപടി. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ താലൂക്ക് ആശുപത്രിക്ക് മുന്നിലെ കച്ചേരി റോഡിൽ രൂപപ്പെട്ട ഗതാഗതകുരുക്കും അനധികൃത വാഹന പാർക്കിംഗും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധതിൽപ്പെട്ട പൊലിസും നഗരസഭ അധികൃതരും വ്യാപാരി സംഘന പ്രതിനിധികളും ചേർന്നാണ് അനധികൃത വാഹന പാർക്കിംഗും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ തീരുമാനിച്ചത്. നഗരസഭ കോൺഫറൻസ് ഹാളിൽ ചേർന്ന ട്രാഫിക് അഡ‌്വൈസറി കമ്മിറ്റിയാണ് തീരുമാനമൊടുത്തത്.ചെയർമാൻ കെ.എ.ലത്തീഫ്, പുനലൂർ ഡി.വൈ.എസ്.പി.അനിൽദാസ്, സി.ഐ.ബിനുവർഗീസ്,മർച്ചെൻറ്ചേംബർ പ്രസിഡൻറ് എസ്.നൗഷറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനങ്ങൾ എടുത്തത്.
യോഗ തിരുമാനങ്ങൾ.
കച്ചേരി റോഡിൻെറ ഒരു വശത്ത്(കോടതിയോട് ചേർന്ന്) മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യണം
ചെമ്മന്തൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ജയഭാരതം ആശുപത്രിയുടെ പുറക് ഭാഗത്ത് പാർക്ക് ചെയ്യണം.
ടൗണിൽ ആട്ടോ റിക്ഷകൾ യൂ ടേൺ എടുത്ത് ഓടാൻ അനുവദിക്കില്ല.
ഫുഡ് പാത്ത് കച്ചവടം അനുവദിക്കില്ല.
പുനലൂർ-ശിവൻകോവിൽ റോഡിൽ തൂക്ക് പാലം മുതൽ മൂർത്തി കാവ് വരെ ഒരു ഭാഗത്ത്(പുനലൂർ സഹകരണ ബാങ്കിന് എതിർഭാഗം) വാഹനങ്ങൾ പാർക്ക് ചെയ്യുക.
കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോക്ക് മുന്നിൽ ആട്ടോ റിക്ഷകൾ കറങ്ങി ഓടാൻ പാടില്ല
ടൗണിലെ വ്യാപാരശാലകളിൽ കൊവിഡ് മാർഗ നിർദേശങ്ങൾ അനുസരിച്ചും, കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചും ആളുകളെ പ്രവേശിപ്പിക്കാവൂ
അഞ്ചൽ-.തൊളിക്കോട്ഭാഗങ്ങളിൽ നിന്നും ടൗണിൽ എത്തുന്ന വാഹനങ്ങൾ വെട്ടിപ്പുഴയിലെ അസംബ്ലീസ് ഓഫ് ഗോഡിൻെറ മൈതാനിയിൽ പാർക്ക് ചെയ്യുക.
.വൃന്ദാവനം ഹോട്ടൽ മുതൽ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ വരെയുളള ദേശിയ പാതയുടെ ഒരു ഭാഗത്ത് മാത്രമെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുളളു.
ആട്ടോ റിക്ഷകൾ ചെമ്മന്തൂർ ചുറ്റി വരുന്നത് ഒഴുവാക്കി, പഴയ ബസ് സ്റ്റാൻഡിൻെറ എതിർവശത്ത് കൂടി സി.എസ്.ഐ..പളളി വഴി ചൗക്ക റോഡിൽ എത്തിച്ചേരണം
പോസ്റ്റ് ഓഫിസ് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന സമാന്തര സർവീസ് നിർത്തി വയ്ക്കണം
പട്ടണത്തിൽ വിവിധ ട്രാഫിക് സൈൻ ബോർഡ്കൾ സ്ഥാപിച്ചും ഗതാഗതക്കുരുക്കു ഒഴുവാക്കും.
പുനലൂർ എസ്.എൻ.കോളേജിൽ നിന്നും ചെമ്മന്തൂർ വരെയുളള റോഡിൻെറ ഇടത് വശത്ത് വാഹനങ്ങളുടെ പാർക്കിംഗ് അനുവദിക്കില്ല
ചെമ്മന്തൂർ മുതൽ ചൗക്ക റോഡിലും മാർക്കറ്റ് റോഡ് വഴി ടി.ബി.ജംഗ്ഷൻ വരെ റോഡിൻെറ ഇടത് വശത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചു.
.എസ്.എൻ.കോളേജ് ഭാഗത്ത് നിന്നും ടൗണിൽ വരുന്ന വാഹനങ്ങൾ മുനിസിപ്പൽ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം
പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും ചെമ്മന്തൂർ വരെയുളള വൺവേ റോഡിൻെറ ഇടത് വശത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
കെ.എസ്.ആർ.ടി.സി ജംഗ്ഷൻ മുതൽ തൊളിക്കോട് ഭാഗം വരെയുളള റോഡിൻെറ ഇടത് വശത്തെ വാഹന പാർക്കിംഗ് നിരോധിച്ചു.
നോ- പാർക്കിംഗ് ഏരിയായിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് പൊലിസ് നീക്കം ചെയ്യും
.റിക്കവറി വാഹനങ്ങൾക്ക് ഏതെങ്കിലും തരത്തിൽ കേടു പാടുകൾ സംഭവിച്ചാൽ വാഹന ഉടമ ചെലവ് വഹിക്കേണ്ടതാണ്.