kollam-press

ഓണക്കാലത്ത് ലക്ഷ്യം ₹5 കോടിയുടെ വില്പന

കൊല്ലം: സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷൻ നാടൻ തോട്ടണ്ടിയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന 150 ഗ്രേഡിലുള്ള ജംബോ കശുഅണ്ടിപ്പരിപ്പ് ഓണത്തോടനുബന്ധിച്ച് വിപണിയിലിറക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മയും കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിലുളള 11 ഇനം ഉത്പന്നങ്ങൾക്ക് പുറമേ മൂന്നിനം മൂല്യവർദ്ധിത ഉത്പന്നങ്ങൾ കൂടി വിപണിയിലിറക്കും. പ്രീമിയം ഗിഫ്‌റ്റ് ബോക്‌സ്, പ്ലാറ്റിനം ഗിഫ്‌റ്റ് ബോക്‌സ്, ടിൻ പരിപ്പ് എന്നിവയാണിത്.

ആമസോൺ ഓൺലൈൻ വ്യാപാര ശൃംഖല, മാർക്കറ്റ് ഫെഡ് വ്യാപാര സ്ഥാപനങ്ങൾ, ലുലു ഹൈപ്പർമാർക്കറ്റ് എന്നിവ വഴിയും കാഷ്യു കോർപ്പറേഷന്റെ ഉത്പന്നങ്ങൾ ലഭിക്കും. ഓണക്കാലത്ത് അഞ്ചു കോടി രൂപയുടെ ഉത്പന്നങ്ങളാണ് വിറ്റഴിക്കാൻ ലക്ഷ്യമിടുന്നത്. 25 ശതമാനം ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. റോസ്റ്റഡ്, സോൾട്ടഡ്, കാഷ്യുവിറ്റ, കാഷ്യു പൗഡർ, കാഷ്യു ബിറ്റ്‌സ്, കാഷ്യു സൂപ്പ്, ചോക്കോ കാജു, മിൽക്കി കാജു, അൺസോൾട്ടഡ് കാഷ്യു, കാഷ്യു സോഡ, കാഷ്യു ആപ്പിൾ ജ്യൂസ്, കാഷ്യു പൈൻ ജാം എന്നിവയും വിപണിയിലുണ്ടാവും. പുതിയ ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനവും മന്ത്രി നിർവഹിച്ചു.